ന്യൂഡല്‍ഹി: നിയുക്ത പാകിസ്താന് പ്രധാനമന്ത്രി ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്. താന്‍ പാക്കിസ്താനിലേക്ക് പോകില്ലെന്നും ഇതുവരെ തനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്നും ഒരു പ്രമുഖ ചാനലിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വെളിപ്പെടുത്തി.
പാനി ഫൗണ്ടേഷന് നടത്തുന്ന പരിപാടിയുടെ തിരക്കിലാണ് ഞാനിപ്പോള്‍. ഏകദേശം 10,000 ഗ്രാമീണരാണ് പരിപാടിയില്‍ പങ്കെടുക്കുക. ആഗസ്റ്റ് 12നാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരിക്കുന്നതെന്നും ആമിര്‍ വ്യക്തമാക്കി.
ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ആമിര്‍ ഖാന് ക്ഷണം ലഭിച്ചതായി നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആമിര്‍ഖാനെ കൂടാതെ ക്രിക്കറ്റ് താരങ്ങളായ സുനില്‍ ഗവാസ്കര്‍, കപില്‍ദേവ് എന്നിവരെയും സത്യപ്രതിജ്ഞ ചടങ്ങിന് ക്ഷണിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ആഗസ്റ്റ് 11നാണ് ഇമ്രാന് ഖാന് സത്യപ്രതിജ്ഞ ചെയ്യുന്നത്.
അതേസമയം, ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കുവാന്‍ വിദേശ പ്രതിനിധികളെ ക്ഷണിച്ചിട്ടില്ലെന്ന് പാക്കിസ്താന് തെഹ്രീക്ഇഇന്‍സാഫ് (പിഐടി) പറഞ്ഞു. വിദേശ പ്രതിനിധികളെ ക്ഷണിക്കുവാന്‍ തങ്ങള്‍ തയ്യാറല്ലെന്ന് പാക്കിസ്താന് തെഹ്റീക്ക്ഇഇന്സാഫ് വക്താവ് ഫവാദ് ചൗധരി വ്യക്തമാക്കിയെന്ന് ജിയോ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. സത്യപ്രതിജ്ഞാ ചടങ്ങിലേയ്ക്ക് ഇമ്രാന് ഖാന്റെ വളരെ അടുത്ത സുഹൃത്തുക്കളായ സുനില്‍ ഗവാസ്ക്കറെയും നവ്ജ്യോത് സിങ്ങിനെയും നടനായ അമീര്‍ ഖാനെയും ക്ഷണിച്ചിട്ടുണ്ടെന്നും ചൗധരി വ്യക്തമാക്കി.