ജയ്പൂര്‍: രാജസ്ഥാനില്‍ ഭൂമി തര്‍ക്കം പരിഹരിക്കാനെത്തിയ പോലീസുകാരനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നു. 48കാരനായ ഹെഡ് കോണ്‍സ്റ്റബിള്‍ മുഹമ്മദ് ഖനിയാണ് കൊല്ലപ്പെട്ടത്. രാജസ്ഥാനില്‍ നിരവധി ആള്‍ക്കൂട്ട ആക്രമണങ്ങളാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
രജ്സമന്ത് ജില്ലയില്‍ ശനിയാഴ്ചയായിരുന്നു സംഭവം. ഭൂമി തര്‍ക്കം പരിഹരിക്കാനായി സ്ഥലത്തെത്തിയ പോലീസുക്കാരനെ സംഭവസ്ഥലത്ത് വെച്ച് തന്നെ ആള്‍ക്കൂട്ടം തല്ലുകയായിരുന്നു. ആക്രമണത്തില്‍ പരിക്കേറ്റ മുഹമ്മദ് ഖനിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സംഭവസ്ഥലം പരിശോധിച്ചു.
രാജസ്ഥാനില്‍ നിരവധി ആളുകളാണ് ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ മാസം തന്നെ ജാര്‍ഖണ്ഡില്‍ 24 കാരനെ ആക്രമിച്ച് കൊന്നത് ഏറെ ചര്‍ച്ചയ്ക്ക് വഴിവെച്ചിരുന്നു. ഇപ്പോഴിതാ വീണ്ടും സമാനമായ സംഭവം അരങ്ങേറിയിരിക്കുന്നു.