ചണ്ഡിഗഡ്: പാകിസ്താന് പ്രധാനമന്ത്രിയായുള്ള തെഹ്രിക് ഇ-ഇന്‍സാഫ് ചെയര്മാന് ഇമ്രാന് ഖാന്റെ സത്യപ്രതിജ്ഞ ചടങ്ങിലേയ്ക്കുള്ള ക്ഷണം സ്വീകരിച്ച് നവ്ജോത് സിങ് സിദ്ധു. ഇമ്രാന് ഖാന്റെ അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രമാണ് ചടങ്ങിലേയ്ക്ക് ക്ഷണമുള്ളത്.
ഇന്ത്യയില്‍ നിന്നുള്ള ക്രിക്കറ്റ് സുഹൃത്തുക്കളായ കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് സത്യപ്രതിജ്ഞ ചടങ്ങിലേക്ക് ക്ഷണം. പഞ്ചാബ് കാബിനറ്റ് മന്ത്രിയായ നവ്ജോത് സിദ്ധു ഇമ്രാന് ഖാന്റെ ക്ഷണം സ്വീകരിച്ചു. ഇതു ഏറ്റവും വലിയ ആദരമാണ്. വിശ്വസിക്കാവുന്ന വ്യക്തിത്വമാണ് ഇമ്രാന് ഖാന്. കായിക താരം സൗഹൃദങ്ങളുടെ പാലം പണിയും.
അതിരുകള്‍ മറികടന്ന് ജനങ്ങളെ ഒന്നിപ്പിക്കും. നവ്ജോത് സിദ്ധു പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. പാക്കിസ്ഥാനിലെ ഏററ്വും വലിയ ഒറ്റക്കക്ഷിയായ പാക്കിസ്ഥാന് തെഹ്രിക് ഇ-ഇന്‍സാഫ് ചെയര്മാന് ഇമ്രാന് ഖാന് പ്രധാനമന്ത്രിയായി അധികാരമേല്‍ക്കുന്ന ചടങ്ങ് ആഗസ്റ്റ് 11 നാണ്.