കോട്ട (രാജസ്ഥാന്‍): സൈക്കിളില്‍ പോവുന്നതിനിടെ വിദ്യാര്‍ത്ഥി സ്‌കൂള്‍ ബസ്സിനടിയില്‍പ്പെട്ട് മരിച്ചു. പതിനൊന്ന് വയസ്സുകാരനാണ് മരിച്ചത്. സൈക്കിളില്‍ സഞ്ചരിക്കവെ വിദ്യാര്‍ത്ഥിയെ ബസ്സിടിക്കുകയായിരുന്നു. അപകടത്തില്‍ 11 വയസ്സുകാരനാണ് മരിച്ചത്.
ഏഴാം ക്ലാസുകാരനാണ് മരിച്ച വിദ്യാര്‍ത്ഥി. റോഡിയൂടെ സൈക്കിളില്‍ സഞ്ചരിക്കവെ വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ബസ് ഇടിക്കുകയായിരുന്നു. റോഡിലേക്ക് വീണ കുട്ടിയുടെ ദേഹത്തുകൂടെ സ്‌കൂള്‍ ബസ് കയറിയിറങ്ങി. അപകടം സംഭവിച്ചയുടനെ കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചിരുന്നു.
എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നെന്ന് പോലീസ് പറഞ്ഞു. വിരമിച്ച ആര്‍മി ജീവനക്കാരന്റെ മകനാണ് മരിച്ച വിദ്യാര്‍ത്ഥി. സ്‌കൂള്‍ ബസ് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടകാരണമെന്നും ഇയാള്‍ക്കെതിരെ കേസ് ഫയല്‍ ചെയ്‌തെന്നും പോലീസ് വ്യക്തമാക്കി.