ന്യൂഡല്‍ഹി: ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ ഫോളോ ചെയ്യുന്നവരുടെ എണ്ണം ഒരു കോടി പിന്നിട്ടു. രാഹുല്‍ തന്നെയാണ് ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെച്ചത്. ഈ നേട്ടം അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം ആഘോഷിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഫോളോവേഴ്സിന്റെ എണ്ണം ഒരു കോടിയിലെത്തിച്ചതിന് ഓരോരുത്തര്‍ക്കും രാഹുല്‍ ട്വിറ്ററിലൂടെ നന്ദി പറഞ്ഞു. അമേഠിയില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പമായിരിക്കും അദ്ദേഹം ഈ നാഴികക്കല്ല് ആഘോഷിക്കുക. ഇന്ത്യയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയാണ് ട്വിറ്ററില്‍ ഏറ്റവും കൂടുതല്‍ ഫോളോവേഴ്സ് ഉള്ള രാഷ്ട്രീയ നേതാവ്.
10 Million Twitter followers – thank you to each and every one of you! ??
I will celebrate the milestone in Amethi, where I will be meeting our Congress workers & supporters today.
— Rahul Gandhi (@RahulGandhi) July 10, 2019