ന്യൂഡല്‍ഹി; കൊലപാതക കുറ്റത്തിന് ജീവപര്യന്തം ശിക്ഷ ലഭിച്ച ശരവണ ഭവന് ഉടമ പി രാജഗോപാല്‍ കോടതിയില്‍ കീഴടങ്ങിയത് നാടകീയമായി. സ്ട്രക്ചറില്‍ ഓക്സിജന്‍ മാസ്ക് ധരിച്ചാണ് ശരവണ ഭവന് ഉടമ പി രാജഗോപാല്‍ കീഴടങ്ങാനെത്തിയത്.
കീഴടങ്ങിയ രാജഗോപാലിനെ പുഴല്‍ ജയിലിലേക്ക് അയച്ചു. ശാരീരിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് മദ്രാസ് സെയ്ദാപേട്ട് മജിസ്ട്രേറ്റ് കോടതി മുറിയിലെത്തിയ ശരവണ ഭവന് ഉടമയെ വിദഗ്ദ പരിശോധനയക്ക് ശേഷമാണ് പുഴല്‍ ജയിലിലേക്ക് അയച്ചത്.
അതെസമയം ജയിലില്‍ സഹായിയെ വേണമെന്ന ആവശ്യം രാജഗോപാല്‍ വീണ്ടും ഉന്നയിച്ചു. ഇത് സംബന്ധിച്ച ഹര്‍ജി ഇന്ന് കോടതിയില്‍ നല്‍കിയേക്കും.
ആരോഗ്യ പ്രശ്നങ്ങളുള്ളതിനാല്‍ കീഴടങ്ങാന്‍ കുടൂതല്‍ സമയം വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളിയതിന് പിന്നാലെയാണ് രാജഗോപാല്‍ കീഴടങ്ങിയത്. 2001 ല്‍ ജീവനക്കാരന്റെ മകളെ വിവാഹം കഴിക്കാന്‍ അവരുടെ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ആണ് ശിക്ഷ
ജ്യോല്‍സ്യന്റെ വാക്കുകേട്ട് ജീവനക്കാരന്റെ മകളായ ജീവജ്യോതിയെ മൂന്നാം ഭാര്യയാക്കാന്‍ രാജഗോപാല്‍ തീരുമാനിച്ചു. എന്നാല്‍ ജീവനക്കാരനും കുടുംബവും മകളെ പ്രിന്‍സ് ശാന്തകുമാരന്‍ എന്നയാള്‍ക്ക് വിവാഹം ചെയ്തു നല്കി. ശാന്തകുമാറിനെ തട്ടികൊണ്ടുപോയി കൊലപെടുത്തി, കൊടയ്ക്കനാലിലെ കൊക്കയില്‍ തള്ളിയെന്നാണ് കേസ്.
രാജഗോപാല്‍ അടക്കമുള്ള പ്രതികള്‍ക്ക് 2004 ല്‍ വിചാരണ കോടതി ജീവപര്യന്തം തടവു വിധിച്ചു. ഈ വിധി കഴിഞ്ഞ മാര്‍ച്ചില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.