ബാംഗ്ലൂര്‍; ഭരണകക്ഷി മന്ത്രിമാരെ സ്വാധീനിക്കാനായി യെദ്യൂരപ്പ തന്റെ പിഎയെ പറഞ്ഞ് വിടുകയാണെന്ന് ആരോപിച്ച് മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡികെ ശിവകുമാര്‍. രാജ്നാഥ് സിങും യെദ്യൂരപ്പയും പറയുന്നത് കര്‍ണാടകയില്‍ താല്പര്യമില്ല, ഒന്നുമറിയില്ല എന്നാണ്. എന്നാല്‍ യെദ്യൂരപ്പ തന്നെ തന്റെ പിഎയെ ഭരണകക്ഷി മന്ത്രിമാരെ സ്വാധീനിക്കാനായി പറഞ്ഞുവിടുന്നുവെന്ന് ഡികെ ശിവകുമാര്‍ പറഞ്ഞു.
സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഗവര്‍ണറുടെ ഓഫിസിനെ വരെ ദുരുപയോഗിക്കുകയാണെന്നും ശിവകുമാര്‍ ആരോപിച്ചു. അതെസമയം, കോണ്‍ഗ്രസിന്റെ നിയമസഭാ കക്ഷിയോഗത്തില്‍ 18 എംഎല്‍എമാര്‍ പങ്കെടുത്തില്ല. ഇതില്‍ പത്ത് പേര് രാജിവച്ചവരാണ്. പങ്കെടുക്കാത്തവരില്‍ ആറ് പേര് മാത്രമാണ് വിശദീകരണം നല്‍കിയത്.
രാജിവച്ചവര്‍ക്കെതിരെ അയോഗ്യത നടപടിക്ക് ശുപാര്‍ശ ചെയ്തതായാണ് സിദ്ധരാമയ്യ മാധ്യമങ്ങളെ അറിയിച്ചത്.
രാജി പിന്‍വലിക്കാന്‍ എംഎല്‍എമാര്‍ തയ്യാറാകണമെന്നും, അയോഗ്യരാക്കിയാല്‍ എംഎല്‍എമാര്‍ക്ക് മന്ത്രിപദവി ഉള്‍പ്പടെ പിന്നീട് വഹിക്കാനാവില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു. നടപടിക്രമങ്ങള്‍ പാലിച്ചല്ല ഇവരാരും രാജി വച്ചിരിക്കുന്നതെന്നും സിദ്ധരാമയ്യ വ്യക്തമാക്കി.