ബംഗ്ലൂര്:ബിജെപിയുടെ കുതിരക്കച്ചവടമാണ് കര്‍ണാടകത്തില്‍ നടക്കുന്നതെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കര്‍ണാടകത്തില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെയാണ് കെസി വേണുഗോപാലിന്റെ ആരോപണം.
കുമാരസ്വാമി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം നടക്കുന്ന ആറാമത്തെ അട്ടിമറി ശ്രമമാണിത്. അഞ്ചുതവണ അവര്‍ പരാജയപ്പെട്ടുവെന്നും വേണുഗോപാല്‍ പറഞ്ഞു. കേന്ദ്രസര്‍ക്കാര്‍ നേരിട്ട് ഇടപെട്ടുകൊണ്ട് ഇന്‍കംടാക്സ്, സിബിഐ തുടങ്ങിയ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ചുകൊണ്ട് പണവും മന്ത്രിപദവിയും വാഗ്ദാനം ചെയ്തു ആളുകളെ കൂറുമാറ്റുന്ന പ്രക്രിയയാണ് ഇപ്പോള്‍ നടക്കുന്നതെന്നും കെസി വേണുഗോപാല്‍ ആരോപിച്ചു.
ബിജെപിയുടെ നീക്കത്തെ ചെറുത്തുതോല്പിക്കുക എന്നത് രാഷ്ട്രീയമായ ഒരു പോരാട്ടമാണെന്നും വേണുഗോപാല്‍ പറഞ്ഞു.