മുംബൈ: ശക്തമായ മഴയെ തുടര്‍ന്ന് മുംബൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകള്‍ തടസപ്പെട്ടു. യാത്രക്കാരുമായി രാവിലെ എത്തേണ്ട മൂന്ന് വിമാനങ്ങള്‍ മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടു. എന്നാല്‍ സര്‍വ്വീസുകളൊന്നും റദ്ദാക്കിയിട്ടില്ലെന്ന് ഔദ്യോഗിക വക്താവ് അറിയിച്ചു.
എയര്‍ ട്രാഫിക്കിനെ മഴ ബാധിച്ചതായി വക്താവ് പറഞ്ഞു. ഇതോടെ മുംബൈ വിമാനത്താവളത്തില്‍ ഇറങ്ങേണ്ട യാത്രക്കാര്‍ ബുദ്ധിമുട്ടിലായിരിക്കുകയാണ്. മഴ കനത്തതോടെ മുംബൈ നഗരം വെള്ളത്തില്‍ മുങ്ങിയിരുന്നു.