ഭോപ്പാല്‍: രാജ്യത്ത് തുടരുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളില്‍ നിന്നും രക്ഷനേടാന്‍ പേര് മാറ്റാന്‍ ഒരുങ്ങി എഴുത്തുകാരനും മധ്യപ്രദേശിലെ സര്‍ക്കാരിലെ സീനിയര്‍ ഓഫീസറുമായ നിയസ് ഖാന്‍. ട്വിറ്ററിലൂടെയാണ് അദേഹം പേര് മാറ്റാന്‍ ഒരുങ്ങുന്ന കാര്യം ലോകത്തെ അറിയിച്ചത്. ‘ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മുസ്ലീം സ്വത്വം മറച്ചുവെക്കേണ്ട സാഹചര്യമാണുള്ളത്.
വിദ്വേഷത്തില്‍ നിന്നും ആള്‍ക്കൂട്ട ആക്രമണത്തില്‍ നിന്നും രക്ഷനേടാന്‍ പുതിയ പേര് ഉപകരിക്കുമെന്ന്’ നിയാസ് ഖാന്‍ തുറന്നടിച്ചു. ‘തൊപ്പിയും കുര്‍ത്തയും ധരിക്കാതിരുന്നാലും താടി വെക്കാതിരുന്നാലും ആള്‍ക്കൂട്ടത്തിന്റെ ആക്രമണങ്ങളില്‍ നിന്നും പുതിയ പേര് എന്നെ രക്ഷപ്പെടുത്തും. എന്നാല്‍ എന്റെ സഹോദരന്‍ പരമ്പരാഗത വേഷം ധരിക്കുന്നവനും താടിയുള്ളയാളുമാണ്. അതിനാല്‍ അദ്ദേഹം അപകടത്തിലാണെന്നും’ നിയാസ് ഖാന്‍ ട്വിറ്ററില്‍ കുറിച്ചു.
മുസ്ലീങ്ങളെ രക്ഷിക്കാന്‍ രാജ്യത്ത് ഒരു വ്യവസ്ഥിതിയും വരില്ല, അതുകൊണ്ട് തന്നെ പേരുമാറ്റി രക്ഷ നേടാനെ സാധിക്കൂവെന്നും നിയാസ് ട്വീറ്റില്‍ പറയുന്നു. ‘ബോളിവുഡിലെ മുസ്ലീങ്ങളായ താരങ്ങള്‍ക്ക് അവരുടെ സിനിമകള്‍ വിജയിക്കണമെങ്കില്‍ പേര് മാറ്റുന്നതാണ് ഉചിതം. ഇപ്പോള്‍ സൂപ്പര്‍ സ്റ്റാറുകളുടെ സിനിമകള്‍ പോലും പരാജയപ്പെടുകയാണ്. അത് എന്തുകൊണ്ടാണെന്ന് അവര്‍ മനസ്സിലാക്കണം’- നിയാസ് കൂട്ടിച്ചേര്‍ത്തു.
The new name will save me from the violent crowd. If I have no topi, no kurta and no beard I can get away easily by telling my fake name to the crowd. However, if my brother is wearing traditional clothes and has beard he is in most dangerous situation.
— Niyaz Khan (@saifasa) July 6, 2019