ഭോപ്പാല്‍: പെണ്‍കുട്ടികള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്നത് കൊണ്ടാണ് സംസ്ഥാനത്ത് തട്ടിക്കൊണ്ടുപോകല്‍ പോലെയുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്ന് മധ്യപ്രദേശ് ഡിജിപി വികെ സിംഗ്. പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുമ്പോഴാണ് തട്ടിക്കൊണ്ടുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇതുസംബന്ധിച്ച് വാര്‍ത്ത എഎന്‍ഐയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
കഴിഞ്ഞ മാസം മധ്യപ്രദേശില്‍ എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ആക്രമിച്ചശേഷം കൊലപ്പെടുത്തിയിരുന്നു. രാത്രി എട്ട് മണിക്ക് ശേഷം കടയില്‍ സാധനം വാങ്ങാന്‍ പോയ പെണ്‍കുട്ടിയാണ് ആക്രമണത്തിന് ഇരയായതെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്.
അഴുക്കുചാലിനോട് ചേര്‍ന്നായിരുന്നു കുട്ടിയുടെ മൃതദേഹം അന്ന് പോലീസ് കണ്ടെടുത്തത്. 2016 മാത്രം 6016 തട്ടിക്കൊണ്ടുപോകല്‍ കേസുകളാണ് മധ്യപ്രദേശില്‍ റിപ്പോര്‍ട്ട് ചെയ്തത്.