മോഗ: രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്തം കൊണ്ട് കത്തെഴുതി രണ്ട് പെണ്‍കുട്ടികള്‍. പഞ്ചാബില്‍ നിന്നുള്ള രണ്ട് പെണ്‍കുട്ടികളാണ് കള്ളക്കേസില്‍ കുടുക്കി പോലീസ് വേട്ടയാടുകയാണെന്ന് ചൂണ്ടിക്കാട്ടി രാഷ്ട്രപതി രാംനാഥ് കോവിന്ദിന് രക്തം കൊണ്ട് എഴുതിയ കത്തയച്ചത്.
തങ്ങളെ ആരോ കേസില്‍ കുടുക്കിയതാണ്. ഭയത്തോടെയാണ് ജീവിക്കുന്നത്. തങ്ങള്‍ക്ക് നീതി ലഭിക്കണം.
അല്ലെങ്കില്‍ ദയാവധത്തിന് അനുമതി നല്‍കണം. ആരോ കുടുക്കിയതാണെന്ന് പോലീസിനോട് പറഞ്ഞിരുന്നു. ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടില്ലെങ്കിലും പോലീസ് നിരസിച്ചു- പെണ്‍കുട്ടികള്‍ കത്തില്‍ പറയുന്നു
അതേസമയം ഇവര്‍ വിദേശത്തു കൊണ്ടു പോകാമെന്ന് പറഞ്ഞ് പണം വാങ്ങിയെന്ന് പരാതിയുണ്ടെന്നാണ് മോഗ പോലീസ് നല്കുന്ന വിശദീകരണം. വിസ തട്ടിപ്പ്, വഞ്ചന കേസുകളാണ് മോഗ പോലീസ് ഇവര്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.