പട്ന: ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് നേരിട്ട കനത്ത പരാജയത്തിന് പിന്നാലെയാണ് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷസ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി രാജി വെച്ചത്. എന്നാല്‍ രാഹുല്‍ ഗാന്ധിയുടെ രാജിക്കെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത് വന്നിരുന്നു.
ഇപ്പോള്‍ ഇതാ രാഹുല്‍ ഗാന്ധി രാജി പിന്‍വലിച്ചില്ലെങ്കില്‍ തീകൊളുത്തി ആത്മഹത്യ ചെയ്യുമെന്ന ഭീഷണിയുമായി ബിഹാറിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരിക്കുകയാണ്. കോണ്‍ഗ്രസ് അധ്യക്ഷപദവി രാജിവെച്ചശേഷം ആദ്യമായി ഇന്ന് രാഹുല്‍ ബിഹാര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് പ്രവര്‍ത്തകരുടെ മുന്നറിയിപ്പ്.
പട്നയിലെ വിവിധയിടങ്ങളില്‍ ഇക്കാര്യം വ്യക്തമാക്കി പതിപ്പിച്ചിരിക്കുന്ന പോസ്റ്ററുകളില്‍, ജൂലൈ 11-ന് പട്നയില്‍ വെച്ച് തങ്ങള്‍ ആത്മഹത്യ ചെയ്യുമെന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്.