മുബൈ; മഹാരാഷ്ട്രയില്‍ ഡാം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച 19 പേരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
കാണാതായവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. പോലീസും ദുരന്ത നിവാരണ സേനയും കാണാതായവര്‍ക്കുള്ള തെരച്ചില്‍ ഇപ്പോഴും തുടരുകയാണ്.
ചൊവ്വാഴ്ച രാത്രി ഒമ്പത് മണിക്കാണ് കനത്ത മഴയെ തുടര്‍ന്ന് രത്നഗിരി ജില്ലയിലെ തിവാരെ ഡാം തകര്‍ന്നത്. അനുവദനീയമായതിലും അധികം ജലം ഡാമിലേക്ക് എത്തിയതാണ് ഡാം തകരാന്‍ കാരണമായതെന്നാണ് വിലയിരുത്തല്‍. ഡാം തകര്‍ന്നതോടെ സമീപത്തെ ഏഴ് ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായിരുന്നു. 12 ഓളം വീടുകള്‍ ഒലിച്ചു പോയി.