ന്യൂഡല്‍ഹി: അഞ്ച് വയസ്സുകാരിയെ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികള്‍ ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തു. രാജ്യതലസ്ഥാനമായ ഡല്‍ഹിയിലാണ് സംഭവം നടന്നത്. കപസേര സ്വദേശികളായ പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടികളാണ് പ്രതികള്‍.
തിങ്കളാഴ്ച പാര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കെ 10 ഉം 11 ഉം വയസ് മാത്രം പ്രായമുള്ള ആണ്‍കുട്ടികള്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബാലികയുടെ അമ്മ ഈ സമയത്ത് പാര്‍ക്കിലേക്ക് വന്നപ്പോള്‍ പ്രതികളായ ആണ്‍കുട്ടികള്‍ ഓടിയൊളിച്ചു.
വൈദ്യപരിശോധനയില്‍ ബാലിക പീഡിപ്പിക്കപ്പെട്ടെന്ന് വ്യക്തമായി. ഐപിസി, പോക്സോ വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തു. പ്രതികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയച്ചു.