ന്യൂഡല്‍ഹി: കോണ്‍ഗ്രസ്സില്‍ നേതാക്കള്‍ കൂട്ടരാജി വയ്ക്കുന്നു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേരിട്ട തോല്‍വിക്ക് പിന്നാലെ എഐസിസി ജനറല്‍ സെക്രട്ടറിയും ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ ഹരീഷ് റാവത്ത് അസം സംസ്ഥാനത്തിന്റെ പാര്‍ട്ടി ചുമതലയില്‍ നിന്ന് രാജിവെച്ചു. അസമിലെ തെരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹം സ്ഥാനമൊഴിഞ്ഞത്.
അതേസമയം, കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാഹുല്‍ ഗാന്ധി ഇന്നലെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇദ്ദേഹം രാജി വെച്ചത്.
തന്നെപ്പോലുള്ള നേതാക്കള്‍ക്ക് പാര്‍ട്ടി പദവികള്‍ പ്രധാനപ്പെട്ടതല്ലെന്ന് പറഞ്ഞ അദ്ദേഹം രാഹുല്‍ ഗാന്ധി പാര്‍ട്ടിയെ നയിക്കേണ്ട ആളാണെന്നും പറഞ്ഞു.
നേതൃത്വം അദ്ദേഹത്തിന്റെ കൈയ്യിലാണെങ്കില് 2022 ല്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.