ആഗ്ര: വിവാഹഘോഷത്തിനിടയില് ഉണ്ടായ അടിപിടിയില്‍ ഗര്‍ഭിണിയായ യുവതിക്ക് നഷ്ടമായത് കുഞ്ഞിനെ. അക്രമത്തില്‍ ആറു പേര് ചേര്‍ന്ന് ഗര്‍ഭിണിയായ യുവതിയുടെ വയറ്റില്‍ ചവിട്ടുകയായിരുന്നു. പിന്നാലെ കുഞ്ഞിന്റെ ജീവന് നിലച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. ഇരുപത്തിയാറുവയസുള്ള യുവതിക്കാണ് കുഞ്ഞിനെ നഷ്ടമായത്.
ഒടുവില്‍ ജീവനില്ലാത്ത ഭ്രൂണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് യുവതി പോലീസ് സ്റ്റേഷനിലെത്തി. ആഗ്രയില്‍ ചൊവ്വാഴ്ചയാണ് ദാരുണ സംഭവം നടന്നത്. ഭര്‍ത്താവിന്റെ വീട്ടുകാരോടൊപ്പമാണ് തവസും എന്ന യുവതി വിവാഹത്തിനെത്തിയത്. എന്നാല്‍ ആഘോഷങ്ങള്‍ക്കിടയില്‍ ഏത് ഡിജെ സംഗീതം വെയ്ക്കണമെന്നതിനെച്ചൊല്ലി തവസുമിന്റെ ഭര്‍ത്താവ് ഇമ്രാനും പ്രതികളായ ആദിലും അബ്ദുളും തമ്മില്‍ വഴക്കുണ്ടായി.
പ്രതികളുടെ കൂട്ടത്തില്‍ മറ്റു നാലുപേരും കൂടി ചേര്‍ന്നതോടെ ചെറിയ വഴക്ക് കൈയ്യാങ്കളിയിലേയ്ക്ക് മാറുകയായിരുന്നു. ഇമ്രാനോടുള്ള ദേഷ്യത്തിനാണ് തവസുമിനെ പ്രതികള്‍ വയറ്റില്‍ ചവിട്ടുകയും ഇടിയ്ക്കുകയും ചെയ്തത്. ഈ ആക്രമണത്തിലാണ് കുഞ്ഞ് മരണപ്പെട്ടത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.