നാസിക്; മഹാരാഷ്ട്രയില്‍ വാട്ടര്‍ ടാങ്ക് തകര്‍ന്ന് വീണ് മൂന്ന് തൊഴിലാളികള്‍ മരിച്ചു. രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മഹാരാഷ്ട്രയിലെ നാസിക്കില്‍ നിര്‍മ്മാണത്തിലിരിക്കുന്ന വാട്ടര്‍ ടാങ്കാണ് തകര്‍ന്നു വീണത്.
സത്പൂരയിലെ സോമേശ്വര്‍ കോളനിയിലെ വാട്ടര്‍ ടാങ്ക് രാവിലെ 8.30 ഓടെ തകര്‍ന്നു വീഴുകയായിരുന്നു. സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അപകടത്തെ കുറിച്ച് അന്വേഷിക്കുമെന്നും കുറ്റക്കാര്‍ ആയവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പറഞ്ഞു.
അതെസമയം മഹാരാഷ്ട്രയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 27 ആയി. താഴ്ന്ന പ്രദേശങ്ങള്‍ എല്ലാം വെള്ളത്തിന് അടിയിലാണ്. റോഡുകളും റെയില്‍വേ ട്രാക്കുകളും വെള്ളത്തിനടിയിലാണ്. രണ്ട് ദിവസം കൂടി കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്.
മഹാരാഷ്ട്രയില്‍ ജൂണ്‍-ജൂലൈ മാസത്തില്‍ ലഭിക്കേണ്ട മഴയുടെ 97 ശതമാനം രണ്ട് ദിവസങ്ങളായി പെയ്തുവെന്നാണ് കാലാവസ്ഥാന നിരീക്ഷണ കേന്ദ്രം അറിയിച്ചത്.