ന്യൂഡല്‍ഹി; ബിജെപി ദേശീയ സെക്രട്ടറി വിജയ് വര്‍ഗിയയുടെ മകനും ബിജെപി എംഎല്‍എയുമായ ആകാശ് വിജയ് വര്‍ഗിയ നഗരസഭാ ജീവനക്കാരനെ ബാറ്റ് കൊണ്ട് തല്ലിച്ചതച്ച സംഭവത്തില്‍ പ്രതികരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പ്രവര്‍ത്തിയാണ് ആകാശില്‍ നിന്നുണ്ടായതെന്ന് മോഡി പറഞ്ഞു. അയാള്‍ ആരുടെ മകനായാലും ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും മോഡി കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി പാര്‍ലമെന്ററി യോഗത്തില്‍ സംസാരിക്കവേയായിരുന്നു മോഡിയുടെ പരാമര്‍ശം.
‘ആകാശ് ആരുടെ മകനാണ് എന്നത് എനിക്ക് പ്രശ്നമല്ല, അയാളുടെ പ്രവര്‍ത്തി അംഗീകരിക്കാന്‍ കഴിയാത്തതാണ്. ഇത്തരം കാര്യങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ കഴിയില്ലെന്നും മോഡി പറഞ്ഞു. ആകാശ് വര്‍ഗീയ ജാമ്യത്തില്‍ ഇറങ്ങിയപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ആകാശത്തെക്ക് വെടിവച്ച് സന്തോഷം പ്രകടിപ്പിച്ചതിനെയും മോഡി രൂക്ഷമായി വിമര്‍ശിച്ചു. ഇത്തരം പ്രവര്‍ത്തികള്‍ തുടര്‍ന്നാല്‍ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുമെന്നും മോഡി പറഞ്ഞു.
ജൂണ്‍ 26 നാണ് ബിജെപി എംഎല്‍എയായ ആകാശ് വിജയ് വര്‍ഗിയ, ജോലി ചെയ്യാന്‍ എത്തിയ നഗരസഭാ ഉദ്യോഗസ്ഥനെ ആളുകളുടെ മുന്നിലിട്ട് ക്രിക്കറ്റ് ബാറ്റ് കൊണ്ട് തല്ലി ചതച്ചത്. തുടര്‍ന്ന് ആകാശ് വിജയിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ആകാശ് പോലീസ് കസ്റ്റഡിയിലായിരുന്ന സമയത്ത് സല്യൂട്ട് ആകാശ് ജി എന്ന് എഴുതിയ അനേകം ഫ്ളക്സ് ബോര്‍ഡുകളാണ് മധ്യപ്രദേശിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്നത്.
കൂടാതെ ആകാശ് ജാമ്യത്തില്‍ ഇറങ്ങിയതിന്റെ സന്തോഷത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ലഡ്ഡു വിതരവും ആഹ്ലാദ പ്രകടനവും നടത്തി. സംഭവത്തില്‍ ആകാശ് വിജയ് വര്‍ഗിയയെ ന്യായീകരിച്ച് പിതാവും ബിജെപി ദേശീയ സെക്രട്ടറിയുമായ കൈലാഷ് വിജയവര്‍ഗീയ രംഗത്ത് വന്നിരുന്നു. മകന് പരിചയക്കുറവുണ്ടെന്നും , മകന്റെ പ്രവര്‍ത്തി കാര്യമാക്കേണ്ടതില്ല എന്നുമായിരുന്നു വിജയ് വര്‍ഗിയ പറഞ്ഞത്.