ഭോപ്പാല്‍: മധ്യപ്രദേശില്‍ ശിക്ഷാ വിധി കേട്ട ശേഷം പീഡനക്കേസിലെ പ്രതി കോടതിയില്‍നിന്നും ഓടി രക്ഷപെട്ടു. മധ്യപ്രദേശിലെ ബാര്‍വാനി ജില്ലയിലാണ് സംഭവം. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ വിജയ് സോളങ്കിയെയാണ് കോടതി ശിക്ഷിച്ചത്. 10 വര്‍ഷം തടവും 7,000 രൂപ പിഴയുമായിരുന്നു ശിക്ഷ.
ജഡ്ജി വിധി വായിച്ചു തീര്‍ന്നതിനു പിന്നാലെ സോളങ്കി ഓടി രക്ഷപെടുകയായിരുന്നു. പോലീസുകാര്‍ക്ക് ഇയാളെ പിടികൂടാനായില്ല. 2015 ല്‍ ആണ് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ സോളങ്കി അറസ്റ്റിലായത്.