മുബൈ; കനത്ത മഴയെ തുടര്‍ന്ന് വെള്ളത്തിനടിയിലായി മുബൈ നഗരം. റോഡുകളിലും റെയില്‍വേ ട്രാക്കുകളിലും വെള്ളക്കെട്ട് രൂപപ്പെട്ടതോടെ നിരവധി ട്രെയിനുകളാണ് വൈകി ഓടുന്നത്. റോഡുകളില്‍ വെള്ളക്കെട്ട് നിറഞ്ഞതോടെ നഗരത്തില്‍ ട്രാഫിക്ക് ബ്ലോക്കും രൂപപ്പെട്ടിരിക്കുകയാണ്.
Mumbai: Water logging at Sion Railway Station after rainfall in the region. #Maharashtra pic.twitter.com/YQTAVFXaYo
— ANI (@ANI) July 1, 2019
മുബൈയില്‍ മണ്‍സൂണ്‍ തുടങ്ങിയതിന് പിന്നാലെ കനത്ത മഴയാണ് പെയ്യുന്നത്. രണ്ട് ദിവസമായി 540 മില്ലി മീറ്റര്‍ മഴയാണ് മുബൈയില്‍ ലഭിച്ചതെന്നാണ് മുബൈ മുനിസിപ്പല്‍ കമ്മീഷണര്‍ പ്രവീണ്‍ പര്‍ദേശി പറയുന്നത്.
ട്രാക്ക് വെള്ളത്തിനടിയില്‍ ആയതോടെ നിരവധി ട്രെയിനുകള്‍ വൈകി ഓടുകയും ചിലത് റദ്ദാക്കുകയും ചെയ്തിട്ടുണ്ട്. 13 ട്രെയിനുകളാണ് ഇന്ന് റദ്ദാക്കിയത്.
This is #mumbai in monsoons. The civil and railway authorities have simply no answer to this. They surrender even before the monsoon comes.
You can come with your boat if you want to reach your office. #MumbaiRains pic.twitter.com/WlElaaMInb— Sunder Chand (@NBTsunderchand) July 1, 2019
കനത്ത മഴ തുടരുന്നതിനാല്‍ വിമാനങ്ങളും വൈകിയാണ് പറക്കുന്നത്. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലാണ്. വീടുകളില്‍ വെള്ളം കയറിയതോടെ ജനജീവിതം ദുസ്സഹമായി. കാറ്റിലും മഴയിലും ഇതുവരെ മുംബൈ നഗരത്തില്‍ 150 മരങ്ങള്‍ കടപുഴകുകയോ, ഒടിഞ്ഞുവീഴുകയോ ചെയ്തിട്ടുണ്ട്.
മുംബൈ നഗരത്തിലേക്ക് ശുദ്ധജലം എത്തിക്കുന്ന 4 അണക്കെട്ടുകളിലും ജലനിരപ്പ് ഉയര്‍ന്നു. മുംബൈയില്‍ ജൂണില്‍ ലഭിക്കേണ്ട മഴയുടെ 97% മഴ ഏതാനും ദിവസങ്ങള്‍ക്കൊണ്ടു ലഭിച്ചെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വെളിപ്പെടുത്തിയത്.
#WATCH Maharashtra: Waterlogged streets in Bhiwandi area of Thane after heavy rains lashed the region. pic.twitter.com/gBnxXitRiV
— ANI (@ANI) July 1, 2019