ജമ്മുകാശ്മീര്‍; ജമ്മുവില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മരിച്ചവരുടെ എണ്ണം 35 ആയി. 17 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേശ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്. കിഷ്ത്വാറില്‍ വെച്ച് രാവിലെ 7.30നാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
അപകടത്തില്‍പെട്ട മൂന്ന് പേരെ എയര്‍ലിഫ്റ്റ് ചെയ്താണ് എടുത്തത്. സംഭവ സ്ഥലത്തേക്ക് ഒരു ഹെലികോപിടര് കൂടി പുറപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ബസില്‍ കയറ്റാവുന്നതില്‍ അധികം ആളുകളെ കയറ്റിയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ മരണ നിരക്ക് ഇനിയും കൂടിയേക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖം രേഖപ്പെടുത്തി.
The accident in Jammu and Kashmir's Kishtwar is heart-wrenching. We mourn all those who lost their lives and express condolences to the bereaved families. May the injured recover at the earliest.
— Narendra Modi (@narendramodi) July 1, 2019
അപകടം ഹൃദയ ഭേദകമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വീറ്റ് ചെയ്തു. മരിച്ചവരുടെ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. ആഭ്യന്തരമന്ത്രി അമിത് ഷാ, കാശ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ മെഹ്ബൂബ മുഫ്തി, ഒമര്‍ അബ്ദുള്ള എന്നിവരും സംഭവത്തെ അപലപിച്ചു.
Saddened to hear about the tragic accident in Kishtwar. Deepest condolences to families of the bereaved.
— Mehbooba Mufti (@MehboobaMufti) July 1, 2019
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 9 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 കുട്ടികള്‍ മരിച്ചിരുന്നു. മോശം റോഡുകളും അമിത വേഗവും അനുവദിച്ചതില്‍ കൂടുതല്‍ ആളുകള്‍ വാഹനങ്ങളില്‍ യാത്ര ചെയ്യുന്നതുമാണ് രജൗരി-പൂഞ്ച് ജില്ലകളില്‍ അപകടം പതിവാക്കിയിരിക്കുകയാണ്.