ഷിംല; ഷിംലയില്‍ സ്കൂള്‍ കുട്ടികളുമായി പോയ ബസ് കൊക്കയിലേക്ക് മറിഞ്ഞ് മൂന്ന് വിദ്യാര്‍ത്ഥികള്‍ അടക്കം നാല് പേര് മരിച്ചു.നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഷിംലയിലെ ഖാലിനി ഗ്രാമത്തില്‍ വച്ചാണ് അപകടം നടന്നത്.
ബസ് ഡ്രൈവര്‍ സംഭവ സ്ഥലത്ത് വച്ച് തന്നെ മരിച്ചു. മൂന്ന് കുട്ടികളെ ആശുപത്രിയിലേക്ക് കൊണ്ടുപോകവേയാണ് മരണം സംഭവിച്ചത്. ബസ് കണ്ടക്ടറെയും മൂന്ന് കുട്ടികളെയും പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
മറിഞ്ഞ ബസില്‍ കൂടുതലും സ്കൂള്‍ കുട്ടികളായിരുന്നു. അപകട സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.