ജമ്മു; ജമ്മുകാശ്മീരില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 31 പേര് മരിച്ചു. 13 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കേശ്വാനില് നിന്ന് കിഷ്ത്വാറിലേക്ക് പോകുന്ന ബസാണ് മറിഞ്ഞത്. കിഷ്ത്വാറില്‍ വെച്ചാണ് ബസ് കൊക്കയിലേക്ക് മറിഞ്ഞത്.
ബസില്‍ കയറ്റാവുന്നതില്‍ അധികം ആളുകളെ കയറ്റിയിരുന്നു എന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതിനാല്‍ മരണ നിരക്ക് ഇനിയും കൂടിയേക്കാമെന്നും പ്രദേശവാസികള്‍ പറയുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കയാണ്.
കഴിഞ്ഞ ദിവസം ജമ്മുകാശ്മീരിലെ ഷോപ്പിയാനില്‍ മിനിബസ് കൊക്കയിലേക്ക് മറിഞ്ഞ് 9 പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 11 കുട്ടികള്‍ മരിച്ചിരുന്നു.