ആല്‍വാര്‍: പറന്ന് ഉയരവേ നിയന്ത്രണം നഷ്ടപ്പെട്ട് എംപി സഞ്ചരിച്ച ഹെലികോപ്റ്റര്‍. രാജസ്ഥാനിലെ ആല്‍വാറില്‍ നിന്നുള്ള ബിജെപി എംപി മഹന്ത് ബലാക്നാഥാണ് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടത്.
എംപിയുമായി പറന്നുയര്‍ന്ന ഹെലികോപ്റ്ററിന് പെട്ടെന്ന് നിയന്ത്രണം വിടുകയായിരുന്നു. ആകാശത്ത് വട്ടംകറങ്ങിയ ഹെലികോപ്റ്റര്‍ കുറച്ച് സമയത്തിന് ശേഷമാണ് പൈലറ്റിന് നിയന്ത്രണത്തിലാക്കാനായത്. മണ്ഡലത്തിലെത്തിയ എംപി ഹെലികോപ്റ്ററില്‍ കയറിയതിന് പിന്നാലെയായിരുന്നു സംഭവം.
പറന്ന് ഉയര്‍ന്ന എംപിക്ക് അണികള്‍ കൈവീശിക്കാണിക്കുന്നത് വീഡിയോയില്‍ കാണാം. എന്നാല്‍ നിയന്ത്രണം നഷ്ടപ്പെട്ടതോടെ അണികള്‍ ആശങ്കയില്‍ നോക്കി നില്ക്കുന്നതും വീഡിയോയില്‍ കാണാം.
#WATCH Alwar: Chopper with Alwar BJP MP Mahant Balaknath onboard appeared to have lost control but regained it later and flew off. #Rajasthan pic.twitter.com/aIHaIHTMuh
— ANI (@ANI) June 30, 2019