ന്യൂഡല്‍ഹി: പതിനെഴാം ലോക്സഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ സിന്ദൂരം ധരിച്ചെത്തിയതിന്റെ പേരില്‍ വിമര്‍ശിച്ചവര്‍ക്ക് മറുപടിയുമായി തൃണമൂല്‍ എംപി നുസ്രത്ത് ജഹാന്. ഞാന്‍ ഒരു മുസ്ലീം വിശ്വാസിയാണ്. ഞാന്‍ എന്ത് ധരിക്കണം എന്ന് തീരുമാനിക്കണം എന്നതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ലെന്നും നുസ്രത്ത് ജഹാന് ട്വീറ്റ് ചെയ്തു.
‘താന്‍ ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്. മതത്തിന്റെയും ജാതിയുടെയും അതിരുകള്‍ക്ക് അപ്പുറമാണ് ഇന്ത്യ. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഇന്ത്യയെയാണ് താന്‍ പ്രതിനിധീകരിക്കുന്നത്. ‘മുസ്ലീം മത വിശ്വാസിയാണെങ്കിലും ഞാന്‍ എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു. ഞാന്‍ എന്ത് ധരിക്കണമെന്നതില്‍ അഭിപ്രായം പറയാന്‍ ആര്‍ക്കും അവകാശമില്ല. വസ്ത്രധാരണത്തിന് അപ്പുറമാണ് വിശ്വാസം. എല്ലാ മതങ്ങളുടെയും പ്രമാണങ്ങളില്‍ വിശ്വസിക്കുന്നതും അത് പ്രാവര്‍ത്തികമാക്കുന്നതുമാണ് യഥാര്‍ത്ഥ വിശ്വാസം’- നുസ്രത്ത് പറഞ്ഞു.
Paying heed or reacting to comments made by hardliners of any religion only breeds hatred and violence, and history bears testimony to that.. #NJforInclusiveIndia #Youthquake #secularIndia pic.twitter.com/mHmINQiYzj
— Nusrat (@nusratchirps) June 29, 2019
നുസ്രത്ത് ജഹാന് പിന്തുണയുമായി തൃണമൂലിന്റെ തന്നെ മറ്റൊരു എംപിയായ മിമി ചക്രവര്‍ത്തിയും ട്വീറ്റ് ചെയ്തു. ഇന്ത്യക്കാര്‍ എന്നുള്ളത് മാത്രമാണ് തങ്ങളുടെ വ്യക്തിത്വം എന്നും മിമി കുറിച്ചു.
എന്നാല്‍ നുസ്രത്ത് ഹിന്ദു മതത്തിലേക്ക് ചേര്‍ന്നെന്ന് ആയിരുന്നു ഭോപ്പാലില്‍ നിന്നുള്ള ബിജെപി എംപി പ്രഗ്യാ സിങ് ഠാക്കൂര്‍ പറഞ്ഞത്. ഹിന്ദു മതത്തില്‍ സുരക്ഷിതയായിരിക്കുമെന്ന് അവര്‍ക്ക് മനസ്സിലായത് കൊണ്ടാണ് ഇങ്ങനെ ചെയ്തതെന്നുമായിരുന്നു ഠാക്കൂറിന്റെ പരാമര്‍ശം.