ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍. ബുദ്ഗാമിലാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായത്. ബുദ്ഗാം ജില്ലയിലെ ചദൂര ഏരിയയിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്.
സംഭവത്തില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചു. അതേസമയം, ഇവിടെ എത്ര ഭീകരര്‍ ഒളിച്ചിരിപ്പുണ്ട് എന്ന കാര്യം വ്യക്തമല്ല. രഹസ്യ വിവരം ലഭിച്ചതിന്റ അടിസ്ഥാനത്തില്‍ സുരക്ഷാസേന ഭീകരരുടെ ഒളിയിടം വളയുകയായിരുന്നു.
ഇവര്‍ രക്ഷപ്പെട്ടുപോയേക്കാവുന്ന മാര്‍ഗങ്ങള്‍ അടച്ചാണ് സൈനിക നടപടി. പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്.