ന്യൂഡല്‍ഹി: കൊല്‍ക്കത്തയില്‍ നടത്താനിരുന്ന റാലിയില്‍ നിന്നും പിന്നോട്ടില്ലെന്നും വേണമെങ്കില്‍ തന്നെ അറസ്റ്റ് ചെയ്ത് നീക്കാമെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ വെല്ലുവിളിച്ച് ബിജെപി അദ്ധ്യക്ഷന്‍ അമിത് ഷാ. ആസമിലെ പൗരത്വ പ്രശ്നത്തെ തുടര്‍ന്ന് ബിജെപി നടത്താനിരുന്ന റാലിക്ക് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കില്ലെന്ന റിപ്പോര്‍ട്ടുകളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അതേസമയം, ഇത്തരമൊരു റാലിയ്ക്ക് അനുമതി തേടി അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്ന് ബംഗാള്‍ പോലീസ് വ്യക്തമാക്കി. അമിത് ഷാക്ക് അദ്ദേഹം ഉദ്ദേശിക്കുന്നിടത്തേക്കെല്ലാം പോകാമെന്നും ആരും തടയില്ലെന്നും മുഖ്യമന്ത്രി മമതാ ബാനര്‍ജിയും അറിയിച്ചു. 2014ല്‍ അമിത് ഷാ നടത്താനിരുന്ന റാലിക്ക് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് കല്‍ക്കട്ട ഹൈക്കോടതിയുടെ അനുമതിയോടെയാണ് അന്ന് റാലി നടത്തിയത്.