മുംബൈ: വമ്പന്‍ ഓഫറുകളുമായി ബജറ്റ് എയര്‍ലൈന്‍സായ ഇന്‍ഡിഗോ. സമ്മര്‍ വില്പനയുടെ ഭാഗമായി 999 രൂപ മുതല്‍ ടിക്കറ്റുകള്‍ ലഭിക്കും. 10 ലക്ഷം സീറ്റുകളാണ് ഇതിനായി മാറ്റിവച്ചിരിക്കുന്നത്. മെയ് 16, 23.59pm മണിവരെ ബുക്ക് ചെയ്യുന്നവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഈ മാസം 27 മുതല്‍ സെപ്റ്റംബര്‍ 28 വരെ ടിക്കറ്റില്‍ യാത്ര ചെയ്യാം.
ഡല്‍ഹി-അഹമ്മദാബാദ് യാത്രക്ക് 1899 രൂപയും ഡല്‍ഹി-ബെംഗളുരു യാത്രക്ക് 2,799 രൂപയും ഡല്‍ഹി-ഭൂവനേശ്വര്‍ 2,499 രൂപയും ഡല്‍ഹി-ചെന്നൈ 3,099 രൂപയും ഡല്‍ഹി-ഗുവാഹട്ടി 2,599 രൂപയും ഡല്‍ഹി-ഹൈദരാബാദ് 2,500 രൂപയും ഡല്‍ഹി-കൊല്‍ക്കത്ത 2,899 രൂപയും ഡല്‍ഹി-മുംബൈ2,499 രൂപയും ഡല്‍ഹി-പുണെ 2599 രൂപയുമാണ് നിരക്ക്.
അന്താരാഷ്ട്ര യാത്രകള്‍ക്ക് 3,499 രൂപയിലാണ് ടിക്കറ്റ് നിരക്കുകള്‍ ആരംഭിക്കുന്നത്. ഇന്റര്‍നാഷണല്‍ സര്‍വീസുകള്‍ ഹൈദരാബാദ്-ദുബായ്, ചെന്നൈ-കുവൈത്ത്, ഡല്‍ഹി-കോലാലംപൂര്‍, ബെംഗളുരു-മാലി എന്നിവിടങ്ങളിലേക്കാണ് ഉള്ളത്. 200ലേറെ വിമാനങ്ങളുമായി ദിനംപ്രതി 1,400 ഓളം സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തുന്നുണ്ട്. 53 ആഭ്യന്തര സര്‍വീസുകളും 17 ഇന്റര്‍നാഷണല്‍ സര്‍വീസുകളും ഇതില്‍ ഉള്‍പ്പെടും. ഇന്‍ഡിഗോയുടെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.