റായ്പുര്‍: ഛത്തീസ്ഗഡ് ദന്തേവാഡയില്‍ മാവോയിസ്റ്റുകള്‍ വാഹനങ്ങള്‍ കത്തിച്ചു. റോഡ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നിര്‍ത്തിയിട്ടിരുന്ന മൂന്നു ട്രക്കുകളും ഒരു മണ്ണുമാന്തി യന്ത്രവുമാണ് കത്തിച്ചത്. ദന്തേവാഡയിലെ കിരണ്ദുളില് എസ്സാര്‍ പ്ലാന്റിനു സമീപമായിരുന്നു സംഭവം.
അമ്പതോളം മാവോയിസ്റ്റുകള്‍ സംഘങ്ങളാണ് എത്തിയാണ് വാഹനങ്ങള്‍ അഗ്നിക്കിരയാക്കിയത്. ട്രക്ക് ഡ്രൈവര്‍മാരെയും ക്ലീനര്‍മാരെയും മാവോയിസ്റ്റുകള്‍ ഭീഷണിപ്പെടുത്തിയ ശേഷം വാഹനങ്ങള്‍ കത്തിക്കുകയായിരുന്നു. പ്രദേശത്ത് നടന്നുവരുന്ന നിര്‍മാണ പ്രവര്‍ത്തനത്തെ മാവോയിസ്റ്റുകള്‍ എതിര്‍ത്തിരുന്നു. എതിര്‍പ്പ് മറികടന്ന് വീണ്ടും നിര്‍മ്മാണം തുടര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങള്‍ കത്തിച്ചത്.