കോയമ്പത്തൂര്‍: നിയന്ത്രണം വിട്ട കാര്‍ ഓട്ടോയുമായി കൂട്ടിയിട്ടിച്ച് കോയമ്പത്തൂരില്‍ ആറ് മരണം. നിയന്ത്രണം വിട്ട ഓഡി കാര്‍ ബസ് കാത്തുനിന്ന രണ്ട്പേരെയും നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും ഇടിക്കുകയായിരുന്നു. കോയമ്പത്തൂരിലെ സുന്ദരാപുരത്താണ് അപകടം നടന്നത്. പൊള്ളാച്ചിയില്‍ നിന്ന് കോയമ്പത്തൂരിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തില്‍പെട്ടത്.
സോമു(55), സുരേഷ് (43), അംശവേണി(30), സുഭാഷിണി(20), ശ്രീരംഗദാസ്(75), കുപ്പമ്മല്‍(60) എന്നിവരാണ് മരിച്ചത്. ഓട്ടോയിലുണ്ടായിരുന്ന രണ്ടുപേരും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇവരെ തൊട്ടടുത്ത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബസ് കാത്ത് നിന്ന രണ്ടുപേരെ ഇടിച്ച് പാര്‍ക്ക് ചെയ്ത ഓട്ടോയിലുമിടിച്ച കാര്‍ തൊട്ടടുത്ത പൂക്കടയിലും ഇലക്ട്രിക് പോസ്റ്റിലുമിടിച്ചാണ് നിന്നത്. ആറുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.