ഗുജറാത്ത്; മീശ വളര്‍ത്തിയതിന്റെ പേരില്‍ ഗുജറാത്തില്‍ ദളിത് യുവാവിന് ക്രൂര മര്‍ദ്ദനം. അഹമ്മദാബാദ് ജില്ലയിലെ ബവ്ല താലൂക്കിലാണ് സംഭവം. ദളിതരും ദര്‍ബാര്‍ രജപുത് വിഭാഗക്കാരും തമ്മിലാണ് തര്‍ക്കം ഉണ്ടായത്.
രമണ്‍ഭായ് റാംജി മക് വാന എന്ന യുവാവാണ് ഷോട്ട്സ് ധരിച്ചതിന്റേയും മീശ വളര്‍ത്തിയതിന്റേയും പേരില്‍ ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ അഞ്ച് പേരെ അഹമ്മദാബാദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവവുമായി ബന്ധപ്പെട്ട് രജപുത് വിഭാഗത്തിലെ അഞ്ച് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
ദളിതര്‍ മനപൂര്‍വം പ്രശ്നങ്ങള്‍ ഉണ്ടാക്കുകയായിരുന്നെന്ന് കാണിച്ച് രജപുത് വിഭാഗക്കാരും പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഗംഭീര്‍ സിങ് എന്നയാളാണ് ദളിത് വിഭാഗത്തിലെ മൂന്ന് പേര്‍ക്കെതിരെ പരാതി നല്‍കിയത്. കഴിഞ്ഞ ഒക്ടോബറില്‍ അഹമ്മദാബാദില്‍ മീശ വളര്‍ത്തിയതിന്റെ പേരില്‍ ദളിത് യുവാവിന് നേരെ മേല്‍ജാതിക്കാരുടെ ആക്രമണം ഉണ്ടായിരുന്നു.