ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിക്കെതിരെ വാരണാസിയില്‍ മത്സരിക്കാന്‍ പ്രിയങ്കാ ഗാന്ധി തയ്യാറാണെന്ന് ഭര്‍ത്താവും ബിസിനസ്സുകാരനുമായ റോബര്‍ട്ട് വദ്ര. മത്സരിക്കാന്‍ തയ്യാറാണെന്ന് പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ടെന്നും അന്തിമ തീരുമാനം പാര്‍ട്ടിയുടേതാണെന്നും വദ്ര പ്രതികരിച്ചു. ‘ഇന്ത്യാ ടുഡേ’ ചാനലിന് നല്കിയ അഭിമുഖത്തിലാണ് വദ്രയുടെ പ്രതികരണം
നേരത്തെ, പ്രിയങ്കാ ഗാന്ധി വാരണാസിയില്‍ മോഡിക്കെതിരെ മത്സരിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇതിനെ ശരിവയ്ക്കുന്ന തരത്തില്‍ പ്രിയങ്കാ സംസാരിച്ചിരുന്നു. താന്‍ ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയാണെങ്കില്‍ അത് വാരാണസിയില്‍ നിന്നുമായിരിക്കുമെന്നായിരുന്നു പ്രിയങ്ക പറഞ്ഞത്.
നിലവില്‍ കിഴക്കന്‍ ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയാണ് പ്രിയങ്ക.