ന്യൂഡല്‍ഹി: തകര്‍ച്ചയുടെ വക്കില്‍ നില്ക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴയ സ്വകാര്യ വിമാനക്കമ്പനിയായ ജെറ്റ് എയര്‍വേയ്സിന്റെ നിലനില്‍പ്പിനായുള്ള കൂട്ടായ പരിശ്രമത്തിലാണ് വായ്പദാതാക്കള്‍. സമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് കരകയറ്റാനായി കമ്പനിയുടെ 75 ശതമാനത്തോളം ഓഹരികള്‍ വില്‍ക്കാനാണ് എസ്ബിഐയുടെ നേതൃത്വത്തിലുളള വായ്പദാതാക്കളുടെ ശ്രമം.
ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ആയിരത്തോളം ജീവനക്കാരുടെ തൊഴില്‍ നഷ്ടമാകുന്ന അവസ്ഥ ഒഴിവാക്കാന്‍ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ജെറ്റിന്റെ തകര്‍ച്ച ഒഴിവാക്കാന്‍ ഏതുവിധേനയും പ്രശ്ന പരിഹാരം സ്വീകരിക്കാനാണ് ബാങ്കുകള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം.
ഇതിനിടെ മുംബൈ ഓഹരി വിപണിയില്‍ ജെറ്റിന്റെ ഓഹരി മൂല്യത്തില്‍ ഇടിവുണ്ടായത് പ്രതിസന്ധി രൂക്ഷമാക്കി. ഈ വര്‍ഷം ജെറ്റ് എയര്‍വേസിന്റെ ഓഹരി വിപണിയിലെ നഷ്ടം ഇതോടെ 9.1 ശതമാനമായി.
അതേസമയം, ഓഹരി വില്‍പ്പനയ്ക്കായുള്ള പ്രാരംഭ അപേക്ഷകള്‍ ക്ഷണിച്ചിരിക്കുകയാണിപ്പോള്‍. നാളെയാണ് അപേക്ഷകള്‍ സമര്‍പ്പിക്കാനുളള അവസാന തീയതി. വായ്പദാതാക്കളുടെ കണ്‍സോഷ്യമാണ് ഓഹരി വില്‍പ്പനയുമായി ഇപ്പോള്‍ മുന്നോട്ട് പോകുന്നത്. ജെറ്റിന്റെ ഉടമസ്ഥത ആരാകും സ്വന്തമാക്കുകയെന്ന ആകാംക്ഷയിലാണിപ്പോള്‍ ഇന്ത്യന്‍ വ്യോമയാന ലോകം.