ന്യൂഡല്‍ഹി: ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണ് ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രകടന പത്രികയെന്ന് രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ദീര്‍ഘവീക്ഷണമില്ലാത്ത പ്രകടനപത്രികയാണ് ബിജെപിയുടേതെന്നും രാഹുല്‍ തന്റെ ട്വിറ്റര്‍ പേജിലൂടെ ആരോപിച്ചു.
ബിജെപിയുടെ പ്രകടനപത്രികയെ വിമര്‍ശിച്ച രാഹുല്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രികയെ പുകഴ്ത്തി ട്വിറ്ററില്‍ കുറിക്കുകയും ചെയ്തു. കോണ്‍ഗ്രസിന്റെ പ്രകടന പത്രിക രൂപവത്കരിക്കപ്പെട്ടത് ചര്‍ച്ചകളിലൂടെയാണെന്നും അത് ദശലക്ഷത്തിലധികം ഇന്ത്യക്കാരുടെ ശബ്ദമാണെന്നും രാഹുല്‍ വ്യക്തമാക്കി.
വിവേകത്തോടെയുള്ളതും ശക്തമായതുമാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക. എന്നാല്‍ ബിജെപിയുടേത് ദീര്‍ഘവീക്ഷണമില്ലാത്തതും ധാര്‍ഷ്ട്യം നിറഞ്ഞതുമാണെന്നും ഒറ്റപ്പെട്ട മനുഷ്യന്റെ ശബ്ദമാണെന്നും രാഹുല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് ബിജെപിയുടെ പ്രകടന പത്രികയായ സങ്കല്പ് പത്രിക പുറത്തിറക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി അധ്യക്ഷന്‍ അമിത് ഷായും ചേര്‍ന്ന് ഡല്‍ഹിയിലാണ് പത്രിക ഇറക്കിയത്.
The Congress manifesto was created through discussion. The voice of over a million Indian people it is wise and powerful.
The BJP Manifesto was created in a closed room. The voice of an isolated man, it is short sighted and arrogant.
— Rahul Gandhi (@RahulGandhi) April 9, 2019