മുംബൈ: വിള നശിച്ചതു മൂലം യുവകര്ഷകന് ആത്മഹത്യ ചെയ്തു. മഹാരാഷ്ട്ര യവാത്മല് ജില്ലയിലെ വാഡ്ഗൗണ് ഗ്രാമത്തിലെ ഷ്രീജിത്ത് വിലാസ്റാവു ഹാഥെ എന്ന ഇരുപത്തിനാലുകാരനാണ് ജീവനൊടുക്കിയത്. വീടിന് മുന്നില്‍ തൂങ്ങി മരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നെന്ന് പോലീസ് പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കൃഷിയിലൂടെയായിരുന്നു ഷ്രീജിത്ത് ഉപജീവന മാര്‍ഗം കണ്ടെത്തിയിരുന്നത്. എന്നാല്‍ വിള നശിച്ചതോടെ ഇയാള്‍ മാനസികമായി തളര്‍ന്നിരുന്നെന്ന് ഒരു കുടുംബാഗം പറഞ്ഞു. നാല് ഏക്കറോളം കൃഷി ഭൂമിയാണ് ഷ്രീജിത്തിന് സ്വന്തമായി ഉണ്ടായിരുന്നത്.
എന്നാല്‍ എല്ലാ വര്‍ഷവും ഇയാളുടെ കൃഷി നശിക്കാറുണ്ടെന്നും ഏറെക്കാലമായി ഇയാള്‍ മാനസിക സമ്മര്ദ്ദമനുഭവിക്കുകയായിരുന്നെന്നും ബന്ധുക്കള്‍ പറയുന്നു. ഷ്രീജിത്തിന്റെ അച്ഛനും കഴിഞ്ഞവര്‍ഷം കൃഷിയിടത്തിലെ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് സര്‍ക്കാര്‍ സ്വാശ്രയ ഏജന്‍സി ചെയര്മാന് കിഷേര്‍ ടിവാരി പറഞ്ഞു.