മഹാരാഷ്ട്ര: മറാത്ത വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് പൂനെയ്ക്കു സമീപം ചകാനില്‍ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. തുടര്‍ന്ന് 4,000 പേര്‍ക്കെതിരേ പോലീസ് കേസെടുത്തു. മറാത്ത ക്രാന്തി മോര്‍ച്ചയാണ് പ്രക്ഷോഭത്തിന് നേതൃത്വം നല്‍കിയത്.
പ്രതിക്ഷേധക്കാര്‍ അഞ്ച് വാഹനങ്ങള്‍ കത്തിക്കുകയും 50 ഓളം വാഹനങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. പ്രക്ഷോഭകര്‍ക്കിടയില്‍ പുറത്തു നിന്നുളളവരും സ്ഫോടക വസ്തുക്കളുമുണ്ടായിരുന്നെന്ന് പോലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം മറാത്ത വിഭാഗത്തിനു സംവരണം ആവശ്യപ്പെട്ട് യുവാവ് ജീവനൊടുക്കിയിരുന്നു. ബീഡ് ജില്ലക്കാരനായ അഭിജിത് ദേശ്മുഖ് ആണു മരത്തില്‍ തൂങ്ങി മരിച്ചത്. മറാഠ സംവരണ വിഷയത്തില്‍ ജീവനൊടുക്കുന്ന അഞ്ചാമത്തെയാളാണ് അഭിജിത്.