ന്യൂഡല്‍ഹി: നരേന്ദ്ര മോഡി തന്നെയാകും അടുത്ത പ്രധാനമന്ത്രിയെന്ന് നിതിന്‍ ഗഡ്കരി. കേരളത്തില്‍ നിന്നും ലോക്സഭയിലേക്ക് കുറഞ്ഞത് നാല് ബിജെപി എംപിമാരുണ്ടാകുമെന്നും ശബരിമല തന്നെയാണ് പ്രധാന വിഷയമെന്നും ഗഡ്കരി പറഞ്ഞു.
ദേശീയതയെ രാഷ്ട്രീയ വിഷയമാക്കരുതെന്നും, ഞങ്ങള്‍ക്ക് ഏറെ വലുതാണ് ദേശീയതയെന്നും ഗഡ്കരി പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തോട് യോജിക്കുന്നില്ലെന്നും ഗഡ്കരി വ്യക്തമാക്കി. എല്ലാ കോണ്‍ഗ്രസുകാരെയും രാജ്യത്ത് നിന്നും പുറത്താക്കണം എന്നും അര്‍ത്ഥമാക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബിജെപി കേരളത്തില്‍ കുറഞ്ഞത് നാല് സീറ്റുകള്‍ എങ്കിലും നേടുമെന്നാണ് പ്രതീക്ഷയെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. കേരളത്തില്‍ ശബരിമല പ്രധാനവിഷയമാണ്. കേരളത്തില്‍ ഈ വിഷയം നമുക്ക് കരുത്താകും. ഈ വിഷയം ശക്തമായി ഉയര്‍ത്തിക്കാണിക്കും. ജനങ്ങളുടെ വികാരം അത്രത്തോളമുണ്ട്. ഇത് വഴി ഞങ്ങള്‍ക്ക് വലിയ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.