തിരുവനന്തപുരം: ഇന്ത്യയിലെ തേയില വ്യവസായത്തിന് ഉണര്‍വേകി ട്രിസ്ടീയുടെ പുതിയ സര്‍ട്ടിഫിക്കറ്റ്. ഇന്ത്യയില്‍ ആഭ്യന്തര ഉപയോഗത്തിനായി ഉല്പാദിപ്പിച്ച 608 ദശലക്ഷം കിലോ തേയിലും സുരക്ഷിതമാണെന്ന് ട്രസ്ടീ വ്യക്തമാക്കി.
ചെറുകിട എസ്റ്റേറ്റുകളുടെയും മറ്റ് തേയില വ്യവസായവുമായി ബന്ധപ്പെട്ട് തൊഴില്‍ ചെയ്യുന്നവര്‍ക്കും ഏറെ ഗുണകരമാണ് ട്രസ്ടീയുടെ വിശദീകരണം. ഇതുവരെ രാജ്യത്ത് 460 ചെറുകിട എസ്റ്റേറ്റുകളെ ട്രസ്ടീ സര്‍ട്ടിഫൈ ചെയ്തു. ഇന്ത്യന്‍ തേയിലയുടെ ഗുണമേന്മയെക്കുറിച്ചുളള സംശയങ്ങള്‍ക്ക് ഈ നടപടി വലിയ രീതിയില്‍ പരിഹാരമാകും.
തേയില ഉല്പാദകരുടെയും ചെറുകിട എസ്റ്റേറ്റുകളുടെയും വികസനം ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ട്രസ്ടീ. തേയില ഉല്പാദനം, ഈ മേഖലയിലെ പുതിയ സാങ്കേതിക വിദ്യ വികസനം, വിതരണ ശൃംഖലാ വികസനം തുടങ്ങിയ മേഖലകളില്‍ ട്രസ്ടീ വലിയ ഇടപെടലുകളാണ് നടത്തിവരുന്നത്.