കൊല്‍ക്കത്ത; തെരഞ്ഞെടുപ്പ് വിജയത്തിന് വര്‍ഗ്ഗീയ കാര്‍ഡ് ഇറക്കുന്ന നരേന്ദ്ര മോഡിക്ക് ചുട്ട മറുപടി നല്കി ടെലഗ്രാഫ് ദിനപത്രം. ഏതെങ്കിലും ഒരു ഹിന്ദു ഭീകരവാദം നടത്തിയത് കാണിച്ചു തരാമോ എന്ന് പറഞ്ഞ മോഡിക്ക് ഗാന്ധിജിയെ കൊലപ്പെടുത്തിയ ഗോഡ്സയെ ചൂണ്ടിക്കാട്ടിയാണ് ടെലഗ്രാഫ് മറുപടി നല്‍കിയത്.
ഭീകരപ്രവര്‍ത്തനത്തിന് മതമില്ല, താങ്കള്‍ സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ ഭീകരനെ മറക്കരുത് എന്ന തലക്കെട്ടോടെ ഗോഡ്സെയുടെ ചിത്രം നല്‍കിയായിരുന്നു മോഡിയുടെ പരാമര്‍ശത്തിന് ടെലഗ്രാഫിന്റെ മറുപടി.
തിങ്കളാഴ്ച മഹാരാഷ്ട്രയിലെ വാര്‍ധയില്‍ നടന്ന തെരഞ്ഞെടുപ്പ് റാലിയിലായിരുന്നു വര്‍ഗീയ കാര്‍ഡിറക്കി മോഡി പ്രചരണം നടത്തിയത്. പതിമൂന്ന് തവണ പ്രസംഗത്തിലുടനീളെ ഹിന്ദുവെന്ന് മോഡി പരാമര്ച്ചെന്നും ടെലഗ്രാഫ് വ്യക്തമാക്കുന്നു. കോണ്‍ഗ്രസ് ഹിന്ദുക്കളെ ഭീകരവാദികളാക്കി ചിത്രീകരിക്കുകയാണെന്നും ഹിന്ദു ഭീകരവാദത്തിന് ഒരു ഉദാഹരണമെങ്കിലും ഉണ്ടോയെന്നും മോഡി പ്രസംഗത്തില്‍ ചോദിച്ചിരുന്നു.
ഇത് ആദ്യമായിട്ടല്ല ടെലഗ്രാഫ് പത്രം മോഡിയെ വിമര്‍ശിച്ച് രംഗത്ത് എത്തുന്നത്. നേരത്തെയും മോഡിക്കെതിരെ വിമര്‍ശനവുമായി ടെലഗ്രാഫ് വന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കേ കനത്ത വര്‍ഗീയതയാണ് ബിജെപി നേതാക്കള്‍ ഇറക്കുന്നത്. ഹിന്ദു കാര്‍ഡിറക്കി ഭരണം തുടരാമെന്നാണ് ബിജെപി കണക്ക് കൂട്ടല്‍.
രാഹുലിന്റെ വയനാട് സ്ഥാനാര്ത്ഥിതത്വത്തിനെതിരെയും ബിജെപി ഹിന്ദു കാര്‍ഡ് ഇറക്കിയിരുന്നു.