പശ്ചിമ ബംഗാള്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് സഹ ഉടമയുമായ ബോളിവുഡ് സൂപ്പര്‍ താരം ഷാരുഖ് ഖാന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. മമതാ ബാനര്‍ജിയുമായി വളരെ അടുത്ത ബന്ധമാണ് ഷാരുഖിനുള്ളത്. കറുത്ത കാഷ്വല്‍ ഡ്രസ് അണിഞ്ഞെത്തിയ കിങ് ഖാന് മമതാ ബാനര്‍ജിക്കൊപ്പം ഫോട്ടൊ എടുത്തു.