കാഞ്ചീപുരം: തമിഴ്നാട്ടിലെ കാഞ്ചീപുരത്തിനടുത്തുള്ള നെമിലിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ ആറ് തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. സെപ്റ്റിക് ടാങ്ക് വൃത്തയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ചാണ് തൊഴിലാളികള്‍ മരിച്ചത്.
ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം നാല് പേരാണ് ഇറങ്ങിയത്. അവര്‍ക്ക് ശ്വാസ തടസ്സം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിക്കാന്‍ ഇറങ്ങിയ രണ്ടു പേരും അപകടത്തില്‍ പെടുകയായിരുന്നുവെന്ന് സംഭവത്തേക്ക് കുറിച്ച് പോലീസ് പറയുന്നു. മരിച്ചവരില്‍ മൂന്ന് പേര് ഒരേ കുടുംബത്തിലുള്ളവരാണ്. പോലീസ് സംഭവത്തില്‍ കേസെടുത്ത് അന്വേഷണം തുടങ്ങി.
2018 സെപ്റ്റംബറില്‍ തമിഴ്നാട്ടിലെ ഹൊസൂരില്‍ സമാനമായ രീതിയില്‍ സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനിറങ്ങിയ രണ്ട് പേര് ശ്വാസം മുട്ടി മരിച്ചിരുന്നു.