ന്യൂഡല്‍ഹി; എഐഎഡിഎംകെ ദിനകരന് വിഭാഗത്തിന് പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കാനാകില്ലെന്ന് സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രഷര്‍ കുക്കര്‍ ചിഹ്നം അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് എഐഎഡിഎംകെ ദിനകരന് വിഭാഗം നല്കിയ ഹര്‍ജി സുപ്രീം കോടതി തള്ളി.
അതെസമയം ദിനകരന് വിഭാഗത്തില്‍ ലോക്സഭാ, നിയമസഭാ ഉപതെരെഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരേ ചിഹ്നം അനുവദിക്കാന്‍ സുപ്രീം കോടതി നിര്‍ദേശം നല്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയി അധ്യക്ഷനായ ബെഞ്ചിന്റെതാണ് വിധി.
വിജയിക്കുന്ന ദിനകരന് വിഭാഗത്തിലെ സ്തനാര്‍ത്ഥികളെ സ്വാതന്ത്രര്‍ ആയി കണക്കാക്കും എന്നും സുപ്രീം കോടതി വിധിച്ചു.