ഷിംല: ഹിമാചല്പ്രദശില് നേരിയ ഭൂചലനം ഉണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. ഇവിടുത്തെ കംഗാര ജില്ലയിലാണ് ഭൂചലനമുണ്ടായത്. ഈ മാസം ഇവിടെയുണ്ടാകുന്ന മൂന്നാമത്തെ ഭൂചലനമാണിത്. ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രഖപ്പെടുത്തിയിട്ടില്ല. മുന്‍പ് 1905ല്‍ കംഗാരയിലുണ്ടായ ഭൂചലനത്തില്‍ ആയിരങ്ങളാണ് മരിച്ചത്.