ശ്രീനഗര്‍: അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം. ജമ്മു കാശ്മീരിലെ ഷോപ്പിയാനില്‍ വീണ്ടും ഏറ്റുമുട്ടല്‍. ഇന്ന് പുലര്‍ച്ചെ നാലരയോടെയാണ് ആക്രമണം ഉണ്ടായത്. ഷോപ്പിയാനിലെ ഒരു വീട്ടില്‍ ഒളിച്ചിരുന്ന ഭീകരരെ സുരക്ഷാ സേന വളഞ്ഞതിനെ തുടര്‍ന്നു ഭീകരര്‍ ആക്രമിക്കുകയായിരുന്നു.
സൈന്യത്തിന് നേരെ ഭീകരര്‍ വെടിവെച്ചു. സംഭവ സ്ഥലത്ത് ഏറ്റുമുട്ടല്‍ ഇപ്പോഴും തുടരുകയാണ്. ഷോപ്പിയാന്‍ ജില്ലയിലെ ഇമാം ഷഹാബ് മേഖലയിലെ ഒരു വീട്ടില്‍ ഭീകരര്‍ ഒളിച്ചിരിക്കുന്നെന്ന വിവരം കിട്ടിയതിനെ തുടര്‍ന്നാണ് സുരക്ഷാ സേന പ്രദേശത്ത് എത്തിയത്. മൂന്ന് ഭീകരര്‍ വീട്ടിനുള്ളിലുണ്ടെന്നാണ് വിവരം. ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.