ഇംഫാല്‍: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കഴിഞ്ഞ ദിവസം മണിപ്പൂര്‍ ഇംഫാലിലെ സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനില്‍ വച്ച് വിദ്യാര്‍ത്ഥികളോടും അധ്യാപകരോടും നടത്തിയ ചര്‍ച്ചയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. ചര്‍ച്ചയ്ക്ക് ശേഷമുള്ള റാപ്പിഡ് ഫയര്‍ റൗണ്ടില്‍ രാഹുല്‍ പറഞ്ഞ ഉത്തരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
റയല്‍ മാഡ്രിഡ് ആരാധകനാണോ ബാഴ്സിലോണ ആരാധകനാണോ എന്നായിരുന്നു റാപ്പിഡ് ഫയര്‍ റൗണ്ടിലെ ആദ്യ ചോദ്യം. ഒട്ടും താമസിക്കാതെ, ഒരു ആലോചനയും ഇല്ലാതെ രാഹുലിന്റെ മറുപടി ഇതായിരുന്നു. ‘ഞാന്‍ ഒരു യുവന്റസ് ആരാധകനാണ്. പിന്നെ റയലോ ബാഴ്സയോ എന്ന് എടുത്ത് ചോദിച്ചാല്‍ തീര്‍ച്ചയായും റയലിന്റെ ആരാധകനാണ്. അല്പം കൂടെ കൃത്യമായി പറഞ്ഞാല്‍ റൊണാള്‍ഡോ അവിടെയുണ്ടായിരുന്ന സമയം വരെ ഒരു റയല്‍ ആരാധകനായിരുന്നുവെന്നും’ രാഹുല്‍ പറഞ്ഞുനിര്‍ത്തി. രാഹുലിന്റെ മറുപടിക്ക് ശേഷം സദസില്‍ നിന്ന് കരഘോഷങ്ങള്‍ മുഴങ്ങി.
ഏറ്റവും ഒടുവില്‍ വായിച്ച പുസ്തകം ഏതാണെന്ന ചോദ്യത്തിന് അയാം ദാറ്റ് എന്നും താന്‍ ഒരു നായ സ്നേഹിയാണെന്നും രാഹുല്‍ ഉത്തരമായി പറഞ്ഞു. അടുത്തിടെ രാഹുല്‍ ചെന്നൈ സ്റ്റെല്ലാ മേരീസ് കോളേജില്‍ നടത്തിയ സംവാദവും ഏറെ ശ്രദ്ധ നേടിയിരുന്നു
Between Barca and Real Madrid, I am a Real Madrid fan: @RahulGandhi https://t.co/yGwd68qLol pic.twitter.com/aOuNKj8zFU
— Newsd (@GetNewsd) March 20, 2019