ഗാന്ധിനഗര്‍: ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ ഭാര്യ റിവാബ ജഡേജ ഗുജറാത്തിലെ ജാംനഗര്‍ മണ്ഡലത്തില്‍ മത്സരിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സംസ്ഥാനത്തെ കര്‍ണിസേനയുടെ വനിതവിഭാഗം അധ്യക്ഷയായ റിവാബ ഈയടുത്താണ് ബിജെപിയില്‍ ചേര്‍ന്നത്.
അതേസമയം, ജാംനഗറില്‍ പാട്ടീദാര്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദിക് പട്ടേലിനെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നീക്കം. 2014ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഗുജറാത്തിലെ 26 സീറ്റുകളിലും ബിജെപിയാണ് വിജയിച്ചത്.