ലഖ്നൗ: ഇന്ഗ്യുയിനല് ഹെര്‍ണിയ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയ അമ്പതുകാരന്റെ വയറ് തുറന്നപ്പോള്‍ കണ്ടത് ഗര്‍ഭപാത്രവും അണ്ഡവാഹിനി കുഴലും. മൂന്ന് കുട്ടികളുടെ പിതാവായ ഷരീഫ് അലി എന്നയാളിലാണ് ഗര്‍ഭപാത്രവും അണ്ഡവാഹിനി കുഴലും കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയി ജില്ലയിലാണ് സംഭവം.
ശക്തമായ വയറ് വേദനയെ തുടര്‍ന്നാണ് അലി ചികിത്സ തേടി ആശുപത്രിയില്‍ എത്തിയത്. ഹെര്‍ണിയ ആണെന്ന് കരുതി അലിയെ ആദ്യം ഹെര്‍ണിയയുടെ ശസ്ത്രക്രിയയ്ക്കാണ് വിധേയനാക്കിയത്. എന്നാല്‍ ശസ്ത്രക്രിയയില്‍ ഗര്‍ഭപാത്രവും അണ്ഡവാഹിനി കുഴലും ഇയാളുടെ ശരീരത്തില്‍ കണ്ടെത്തുകയായിരുന്നു. അപൂര്‍വമായ ഈ അവസ്ഥയെ പെര്‍സിസ്റ്റന്റ് മുല്ലേറിയന് ഡക്ട് സിന്ട്രോം എന്നാണ് ശസ്ത്രക്രിയ നടത്തിയ ഡോ.വിനീത് കുമാര്‍ വര്‍മ വ്യക്തമാക്കിയത്.