ലഖ്നൗ: യുപി രാജ്യത്തിന് മാതൃകയാണെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. തന്റെ ഭരണകാലത്ത് ഉത്തര്‍പ്രദേശിന്റെ പ്രതിച്ഛായ തന്നെ മാറിയെന്നും രണ്ട് വര്‍ഷത്തിനിടെ യുപിയില്‍ ഒരു വര്‍ഗീയ കലാപം പോലുമുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷത്തെ നേട്ടങ്ങള്‍ അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു യോഗി.
2012ല്‍ യുപിയിലുണ്ടായത് 227 വര്‍ഗീയ കലാപങ്ങളാണ്. 2013ല്‍ 247, 2014ല്‍ 242, 2015ല്‍ 219, 2016ല്‍ 100 വര്‍ഗീയ കലാപങ്ങളുണ്ടായെന്നും ഉത്തര്‍പ്രദേശിലെ മുന്‍ ഭരണകര്‍ത്താക്കളായ എസ്പി, ബിഎസ്പി എന്നിവര്‍ മാഫിയ ഭരണമാണ് നടത്തിയത്. അന്നത്തെ ഭരണത്തില്‍ നഷ്ടപ്പെട്ട പ്രതിച്ഛായ തിരിച്ചുപിടിച്ചുവെന്നും യോഗി അവകാശം ഉന്നയിച്ചു.