ന്യൂഡല്‍ഹി: പാകിസ്താന് കാശ്മീരിലെ പുല്‍വാമയില്‍ നടത്തിയ ഭീകരാക്രമണം ഇന്ത്യ ഒരിക്കലും മറക്കില്ലെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍. പാകിസ്താനെതിരെ ശക്തമായ നടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. 80ാംമത് സിആര്‍പിഎഫ് വാര്‍ിക വേദിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രസ്താന.
ഈ രാജ്യം ഒന്നും മറക്കില്ല. പ്രത്യേകിച്ചും പുല്‍വാമ ചാവേറാക്രമണം. എന്താണ് ചെയ്യേണ്ടതെന്നും അതിന്റെ സമയമേതെന്നും ഭരണനേതൃത്വം തീരുമാനിക്കും. അത് ഭീകര വാദികള്‍ക്കും അവരെ പിന്തുണയ്ക്കുന്നവര്‍ക്കുമുള്ള വലിയ തിരിച്ചടിയായിരിക്കുമെന്നും അജിത് ദോവല്‍ പറഞ്ഞു.
പ്രത്യാക്രമണവുമായി ബന്ധപ്പെട്ട് എന്നൊക്കെ ഞങ്ങള്‍ പ്രത്യേക യോഗം ചേര്‍ന്നിട്ടുണ്ടോ അന്നെല്ലാം ഏത് ഫോഴ്സിനെ അയക്കണമെന്ന ആലോചന ഉയര്‍ന്നിരുന്നു. അപ്പോഴെല്ലാം ആദ്യം വന്ന പേര് സിആര്‍പിഎഫിന്റേതാണ്. നൂറ് ശതമാനം ആത്മവിശ്വാസത്തോടെ കര്‍ത്തവ്യം ഏല്‍പ്പിക്കാവുന്ന വിഭാഗമാണ് സിആര്‍പിഎഫ്. അത്തരമൊരു വിശ്വാസം വളര്‍ത്തിയത് നിങ്ങള്‍ ഓരോരുത്തരുമാണ്-ഗുരുഗ്രാമില്‍ നടന്ന സിആര്‍പിഎഫ് ഇവന്റില്‍ അജിത് ദോവല്‍ പറഞ്ഞു. പുല്‍വാമയില്‍ വീരമൃത്യു വരിച്ച 40 ജവാന്മാരുടെ ജീവത്യാഗത്തിന് മുന്നില്‍ ശിരസ് നമിക്കുന്നെന്നും അജിത് ദോവല്‍ പറഞ്ഞു.